ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ലിഫ്റ്റ് കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികൃതരുടെ ഭഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ലിഫ്റ്റ് കേടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മുകളിലത്തെ നിലയില്‍ എത്തിച്ചതും ചുമന്നായിരുന്നുവെന്ന് രോഗിയുടെ ബന്ധു ജിതിന്‍ പറഞ്ഞു. കേടായ ലിഫ്റ്റ് നന്നാക്കുന്നത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞതെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.
കാലടി വെള്ളായനി സ്വദേശി നടുവീട്ടുവിളയില്‍ സുകുമാരനാണ്(48) കഴിഞ്ഞദിവസം മരിച്ചത്. 80 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം ആലുവ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡികല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.
ഇവിടെ എത്തിയപ്പോഴാകട്ടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്ത സാഹചര്യവും. ഒടുവില്‍ അപകടകരമായ സാഹചര്യത്തില്‍ സ്ട്രചറില്‍ കിടത്തി രോഗിയെ മുകളിലേയ്ക്കു കയറ്റുകയായിരുന്നു. പൊള്ളലേറ്റു ത്വക്കില്‍ തൊടാനാകാതെ കടുത്ത വേദന അനുഭവിക്കുന്ന സാഹചര്യത്തിലാണ് സ്ട്രചറില്‍ കിടത്തി മുകളിലെത്തിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. ഓടോ തൊഴിലാളിയായ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
മെഡികല്‍ കോളജ് ആശുപത്രിയില്‍ ഏതാനും ആഴ്ചകളായി ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിരുന്നു എന്നു ഇവിടുത്തെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു. സമയാ സമയങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതില്‍ കടുത്ത വീഴ്ച വരുന്നതായും ആരോപണമുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിക്കുന്ന പണം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്തതാണ് ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നതെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു. ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളും ആംബുലന്‍സുകളും ഉപയോഗശൂന്യമായി അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.
Keywords: Lift complaint in Kalamassery medical college, Kochi, News, Dead Body, Social Media, Protesters, Kerala.