Kannur Airport | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാം; വിദ്യാര്‍ഥികള്‍ക്ക് 31 വരെ അവസരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ അവസരം ഡിസംബര്‍ 31 വരെ നീട്ടി.

Kannur Airport | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാം; വിദ്യാര്‍ഥികള്‍ക്ക് 31 വരെ അവസരം

വിദ്യാര്‍ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും എന്ന നിരക്കില്‍ തന്നെയായിരിക്കും തുടര്‍ന്നും പ്രവേശനം. സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപല്‍ സാക്ഷ്യപ്പെടുത്തിയ കത്തോടുകൂടിയാണ് വരേണ്ടത്.

സന്ദര്‍ശന സമയം രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ്. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. ഫോണ്‍: 0490 2481000

Keywords: Landing and take-off can be seen from visitor gallery at Kannur International Airport; Students have an opportunity till 31st, Kannur Airport, News, Flight, Students, Letter, Visit, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia