തന്റെ ചുമതലയില്‍ ഉള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാന്‍ വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന് കെ വി തോമസ് പറഞ്ഞു. തരൂരിനെ കൂടാതെ വേറെയും ചില കോണ്‍ഗ്രസ് നേതാക്കളെ കാണാനും കെ വി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും പാര്‍ടി വിട്ടെങ്കിലും സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി ഇപ്പോഴും നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സിപിഎം നേതാക്കളെ ഡെല്‍ഹിയില്‍ വച്ച് കാണുന്നുണ്ടെന്ന് കെ വി തോമസ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Keywords: KV Thomas meets Shashi Tharoor in Delhi, New Delhi, News, Politics, Meeting, Congress, Shashi Taroor, National.