മലപ്പുറം: (www.kvartha.com) നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി എം എല്‍ എമാരുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുസ്ലിം ലീഗ്. മലപ്പുറത്താണ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ചേര്‍ന്നത്. മുസ്ലിം ലീഗിന് ലീഗിന്റേതായ അഭിപ്രായമുണ്ടെന്ന് യോഗത്തിനു ശേഷം മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരം യോഗങ്ങള്‍ ചേരാറുണ്ടെന്നായിരുന്നു യോഗത്തിന് മുമ്പ് ജെനറല്‍ സെക്രടറി പി എം എ സലാമിന്റെ വിശദീകരണം. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന് നിലപാടുണ്ടെന്നും യോഗത്തിലെ തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ക്കെതിരായി സര്‍കാര്‍ കൊണ്ടുവരുന്ന ബില്‍ എതിര്‍ക്കുമെന്ന കോണ്‍ഗ്രസ് നിലപാടില്‍ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെയാണ് മുസ്ലിം ലീഗ് എംഎല്‍എമാരുടെ യോഗം വിളിച്ചത്. അതേസമയം, ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ചയിലൂടെ പരിഹരിക്കുമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു.
Keywords: Kunhalikutty says Muslim League has its own opinion, Malappuram, News, Politics, Meeting, Muslim-League, Kunhalikutty, Assembly, Kerala.