Follow KVARTHA on Google news Follow Us!
ad

KSRTC | ബന്ദിപ്പൂരില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് കെഎസ്ആര്‍ടിസി കേടായി; മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി പരിഭ്രാന്തിയില്‍ കഴിഞ്ഞ് കുട്ടികളടക്കമുള്ള യാത്രക്കാര്‍; സംഭവത്തില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍

KSRTC bus broke down in Bandipur forest#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സുല്‍ത്താന്‍ ബത്തേരി: (www.kvartha.com) വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് കെഎസ്ആര്‍ടിസി കേടായതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ബന്ദിപ്പൂര്‍ വനമധ്യത്തിലാണ് ബസ് കേടായത്. കോഴിക്കോട് നിന്ന് ബെംഗളൂറിലേക്ക് യാത്രതിരിച്ച ബസ് ആണ് വനത്തിനുള്ളില്‍വെച്ച് തകരാറിലായി യാത്രക്കാരെ വലച്ചത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ബസ് കുടുങ്ങിയത് കുട്ടികളടക്കം യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. 

ചൊവ്വാഴ്ച രാത്രി 11 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ എട്ട് മണിക്ക് ബെംഗ്‌ളൂറിലെത്തേണ്ടതാണ് ബസ്. എന്നാല്‍ മാനന്തവാടിയില്‍ വെച്ച് ബസ് കേടായതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഡിപോയില്‍ നിന്ന് യാത്രക്കായി ഒരുക്കിയ മറ്റൊരു ബസ് ആണ് തകരാറിലായതെന്ന് യാത്രക്കാര്‍ പറയുന്നു. 

News,Kerala,State,Wayanad,KSRTC,bus,Animals,Travel,Transport,Passengers, KSRTC bus broke down in Bandipur forest


തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബത്തേരിയില്‍ നിന്ന് പകരം ബസ് എത്തിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. ബസ് തകരാറിലായ സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് വയനാട് ജില്ല ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു.

Keywords: News,Kerala,State,Wayanad,KSRTC,bus,Animals,Travel,Transport,Passengers, KSRTC bus broke down in Bandipur forest

Post a Comment