ന്യൂഡെല്‍ഹി: (www.kvartha.com) പരസ്യം പാടില്ലെന്ന ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപീലുമായി കെ എസ്ആര്‍ ടി സി. കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈകോടതി ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപീലില്‍ പറയുന്നു. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കെ എസ് ആര്‍ ടി സിയ്ക്കായി ഹര്‍ജി നല്‍കിയത്.
ഹൈകോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഉത്തരവ് തിരിച്ചടിയായെന്നും ഈ ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി സുപ്രിംകോടതിയില്‍ സമര്‍പിച്ച അപീലില്‍ പറയുന്നു. സുപ്രീംകോടതിയുടെ മുന്‍വിധികള്‍ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
സാമൂഹിക വിഷയങ്ങളില്‍ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍ സുപ്രിംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോടതി സ്വമേധയാ കേസെടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രിംകോടതയില്‍ ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നടന്ന കുട്ടികള്‍ വിനോദ സഞ്ചാരത്തിനായി പോയിരുന്ന ബസും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ ഒമ്പത് പേരായിരുന്നു മരിച്ചത്. ഇതിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈകോടതി ഉത്തരവായത്.
Keywords: News,National,India,New Delhi,Supreme Court of India,High Court of Kerala,Court,Court Order,KSRTC,Top-Headlines,Advertisement, KSRTC appealed to the Supreme Court on High Court orders