Smart Meters | വീടുകളില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ നീക്കം; ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാകുമോ?

 




തിരുവനന്തപുരം: (www.kvartha.com) വീടുകളില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി കെഎസ്ഇബി. സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു ഉപയോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് വന്‍ബാധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഇടതുസംഘടനകള്‍ ഉള്‍പടെ രംഗത്തെത്തി. 

സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പില്ലെങ്കിലും വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ നീക്കം വന്‍ബാധ്യത വരുത്തുമെന്നാണ് സംഘടനകളുെട മുന്നറിയിപ്പ്. ബോര്‍ഡിന് 7830 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും. ഈ ചിലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം.

പദ്ധതിക്കായി റൂറല്‍ ഇലക്ട്രിഫികേഷന്‍ കോര്‍പറേഷനുമായി ധാരാണപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊര്‍ജവകുപ്പ് സെക്രടറിയും ജീവനക്കാരുടെ സംഘടനാനേതാക്കളുമായുള്ള ചര്‍ച തീരുമാനമാകാതെ പിരിഞ്ഞു. 

പദ്ധതി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡിലെ വിതരണവിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് സിഐടിയു യൂനിയന്‍ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്ന് ബോര്‍ഡിലെ ഏക അംഗീകൃത യൂനിയനായ കെഎസ്ഇബി വര്‍കേഴ്‌സ് അസോസിയേഷനും ആരോപിക്കുന്നു. 

Smart Meters | വീടുകളില്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ നീക്കം; ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാകുമോ?


വിശദചര്‍ചകള്‍ക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂവെന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ സിഐടിയു നേതാവ് എളമരം കരിം, എഐടിയുസിയുടെ കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസിയുടെ ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ഒരുമിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്മാര്‍ട് മീറ്ററിനെപ്പറ്റി കൂടുതലറിയാം.

വീടുകളില്‍ വൈദ്യുത ഉപയോഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന പഴയ അനലോഗ് മീറ്ററുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ മീറ്ററാണ് സ്മാര്‍ട് മീറ്റര്‍. 2006ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പസഫിക് ഗ്യാസ് & ഇലക്ട്രിക് എന്ന അമേരികന്‍ കംപനി ആണ് ആദ്യമായി സ്മാര്‍ട് മീറ്ററുകള്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെ നിരവധി കംപനികള്‍ സ്മാര്‍ട് മീറ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്മാര്‍ട് മീറ്റര്‍ അത് ഘടിപ്പിച്ചിട്ടുള്ള സിസ്റ്റത്തിലോ ഔട് ലെറ്റിലോ ഉള്ള വൈദ്യുത ഉപയോഗത്തെ ട്രാക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ, സ്മാര്‍ട് മീറ്ററുകള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും പണം ലാഭിക്കാനും സഹായിക്കുന്നു. ഈ മീറ്റര്‍ നമുക്ക് എവിടെയിരുന്ന് വേണമെങ്കിലും നിയന്ത്രിക്കാവുന്നതാണ്.

എന്നാല്‍, സ്മാര്‍ട് മീറ്ററുകള്‍ കണക്ട് ചെയ്ത നെറ്റ് വര്‍കുകളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് സൈബര്‍ സുരക്ഷ സംബന്ധിച്ച ചില അപകടസാധ്യതകളും ഇതിനുണ്ട്. ഹാകര്‍മാര്‍ക്ക് എളുപ്പത്തില്‍ തന്നെ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും. അമിത വോള്‍ടേജില്‍ വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുണ്ടെന്ന അപകടസാധ്യത കൂടി സ്മാര്‍ട് മീറ്ററുകള്‍ക്കുണ്ട്. ഇത്തരം ഉപകരണങ്ങള്‍ തെറ്റായ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്.

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,consumption,Business, Finance, Technology,Electricity,Electronics Products, KSEB to install smart meters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia