Follow KVARTHA on Google news Follow Us!
ad

Squirrel | വൈദ്യുതാഘാതമേറ്റ അണ്ണാന് കൃത്രിമശ്വാസോച്ഛ്വാസം നല്‍കി പുതുജീവിതം നല്‍കി കെഎസ്ഇബി ജീവനക്കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kollam,News,KSEB,Health,Treatment,Kerala,
ശാസ്താംകോട്ട: (www.kvartha.com) വൈദ്യുതാഘാതമേറ്റ അണ്ണാനെ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി പുതുജീവിതം നല്‍കി കെഎസ്ഇബി ജീവനക്കാര്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പതാരം തൈവിള ജന്‍ക്ഷനിലെ ട്രാന്‍സ്‌ഫോമറിന് സമീപമാണ് അണ്ണാനെ ഷോകേറ്റു വീണനിലയില്‍ ജീവനക്കാര്‍ കാണുന്നത്. 

KSEB staff gave new life to electrocuted squirrel by giving artificial respiration, Kollam, News, KSEB, Health, Treatment, Kerala

തുടര്‍ന്ന് കെഎസ്ഇബി ശൂരനാട് സെക്ഷനിലെ ലൈന്‍മാന്‍മാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി ബിജു, ഡ്രൈവര്‍ പതാരം സ്വദേശി രഘു എന്നിവര്‍ ചേര്‍ന്ന് സിപിആര്‍ നല്‍കി രക്ഷിക്കുകയായിരുന്നു.

വൈദ്യുത ലൈനിന് കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈന്‍ ഓഫ് ചെയ്യാന്‍ എത്തിയപ്പോഴാണ്, ഷോകേറ്റു വീണ അണ്ണാന്‍ ചലനമറ്റു നിലത്തു കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.

Keywords: KSEB staff gave new life to squirrel injury after electric shock , Kollam, News, KSEB, Health, Treatment, Kerala.

Post a Comment