Follow KVARTHA on Google news Follow Us!
ad

KPCC | തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുത്, അദ്ദേഹത്തിന്റെ വ്യക്തിത്വം പാര്‍ടി ഉപയോഗപ്പെടുത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,Congress,KPCC,Meeting,Shashi Taroor,K.Sudhakaran,Kerala,
കൊച്ചി: (www.kvartha.com) ശശി തരൂര്‍ എം പിയുടെ പര്യടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഞായറാഴ്ച ചേര്‍ന്ന കെപിസിസി യോഗം ചര്‍ച ചെയ്തു. തരൂരിനെ വിമര്‍ശിച്ചു പ്രശ്നം വഷളാക്കരുതെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. തരൂരിന്റെ വ്യക്തിത്വം പാര്‍ടി ഉപയോഗപ്പെടുത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

KPCC discussed Shashi Tharoor, K Sudhakaran's issues, Kochi, News, Politics, Congress, KPCC, Meeting, Shashi Taroor, K Sudhakaran, Kerala

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന് എതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അസമയത്തുണ്ടായ പ്രസ്താവനയില്‍ സമൂഹത്തില്‍ അവമതിപ്പുണ്ടായി. സുധാകരന്റെ പ്രസ്താവന അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു. നെഹ്റുവിനെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും എം എം ഹസന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, തരൂര്‍ ഇതുവരെ പാര്‍ടി വിരുദ്ധമായ ഒന്നും സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂരിന്റേത്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂരിനെ ഉള്‍ക്കൊള്ളേണ്ടതായിരുന്നുവെന്ന് എ ഗ്രൂപും കെ മുരളീധരനും നിലപാടെടുത്തു.

അതേസമയം, സിപിഎമിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ മുസ്ലിം ലീഗിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു. ലീഗ് വര്‍ഗീയ പാര്‍ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നതു ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്കു ലീഗ് മറുപടിയും നല്‍കിയിരുന്നു.

Keywords: KPCC discussed Shashi Tharoor, K Sudhakaran's issues, Kochi, News, Politics, Congress, KPCC, Meeting, Shashi Taroor, K Sudhakaran, Kerala.

Post a Comment