കോഴിക്കോട്: (www.kvartha.com) ദേശീയപാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. ദേശീയപാത 766 ല്‍ വെസ്റ്റ് പുതുപ്പാടിയില്‍വച്ച് ബൈകിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ ബൈജു (45) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക് ഇടിച്ച് ഗുരുതരമായ പരുക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പുലര്‍ചെയാണ് മരിച്ചത്. പിതാവ്: പരേതനായ രാരപ്പന്‍. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഐശ്വര്യ, അഭിഷേക്, പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്‌ക്കാരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും.
Keywords: News,Kerala,State,Local-News,Accident,Accidental Death,Treatment, hospital, Kozhikode: Pedestrian who was injured after being hit by bike died