കോഴിക്കോട്: (www.kvartha.com) മാവൂരില്‍ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ പഞ്ചായതംഗം പീഡിപ്പിച്ചതായി പരാതി. ജീല്ലാ ഭരണകൂടം താലൂക് അടിസ്ഥാനത്തില്‍ നടത്തിയ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് 15 കാരനായ കുട്ടിയെ ആംബുലന്‍സില്‍ വെച്ചും കാറില്‍ വെച്ചും ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രയാപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. പോക്‌സോ കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
Keywords: News,Kerala,State,Kozhikode,Local-News,POCSO,Case,Molestation, Complaint,Student,Police, Kozhikode: Panchayat member assault boy in ambulance while returning after mock drill