കോഴിക്കോട്: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ എട്ട് വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയില്‍ ശമീറിന്റെ മകള്‍ ഫാത്വിമ ശഹ്മ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ല്‍ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. പിതാവിനൊപ്പം സ്‌കൂടറില്‍ പോകുന്നതിനിടെ പിറകില്‍ നിന്ന് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശഹ്മ ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്.
കൈപൊയില്‍ ജിഎംയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മയ്യിത്ത് വള്ളിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: മുഹ്‌സിന വെള്ളാറമ്പില്‍ വള്ളിയാട് സഹോദരങ്ങള്‍: ഫാത്വിമ ഷഹാന, ആഈശ സഫ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശഹ്മയുടെ പിതാവ് ശമീര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: News,Kerala,State,Kozhikode,Accident,Local-News,Injured,Treatment, Death, Kozhikode: Injured eight year old girl died accident by car