Elephant Died | ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്ക് ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു
Dec 14, 2022, 10:44 IST
കോഴിക്കോട്: (www.kvartha.com) കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപ്രതീക്ഷിത അപകടം നടന്നത്. കോഴിക്കോട്- മൈസൂറു ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്താണ് സംഭവം.
ആന ചരിഞ്ഞതോടെ ജഡത്തിന് സമീപം മറ്റ് ആനകളും നിലയുറപ്പിച്ചു. ഇതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടെങ്കിലും പുലര്‍ചെ പരിഹരിച്ചു. ബന്ദിപ്പൂരില്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ അപകടമാണിത്.
തമിഴ്‌നാട് രെജിസ്‌ട്രേഷനുള്ള വാഹനം കേരളത്തിലേക്ക് വരുന്നതിനിടെയാണ് ആനയെ ഇടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ആനയുടെ ജഡം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
Keywords: News,Kerala,State,Kozhikode,Local-News,Accident,Death,Accidental Death,Animals,Elephant,Transport,Travel, Kozhikode: Elephant died after being hit by vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.