കോട്ടയം: (www.kvartha.com) തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങിയെന്ന പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ലെന്ന് ആരോപണം.
80 പവനിലേറെ സ്വര്‍ണവും 40 ലക്ഷത്തിലേറെ രൂപയും ഭര്‍ത്താവ് തട്ടിയെടുത്തെന്നാണ് നാഗര്‍കോവില്‍ സ്വദേശിയായ 30 കാരിയുടെ പരാതി. നാഗര്‍കോവിലില്‍ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി താമസമാക്കിയ കുടുംബത്തിലെ ലിറ്റില്‍ ഷിയ എന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി.
ജന്‍മനാ പോളിയോ ബാധിതയായ ഷിയ രണ്ട് വയസുമുതല്‍ ചക്ര കസേരയിലാണ്. ഷിയയെ പൊന്നുപോലെ നോക്കാമെന്ന് വാക്ക് നല്‍കിയാണ് നാഗര്‍കോവില്‍ സ്വദേശിയായ ആന്‍ഡ്രൂ സ്‌പെന്‍സര്‍ 2015ല്‍ വിവാഹം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
'വിവാഹം കഴിഞ്ഞതോടെ മാതാപിതാക്കള്‍ നല്‍കിയ പൊന്നിലും പണത്തിലും മാത്രമായി ആന്‍ഡ്രുവിന്റെ കണ്ണ്. കൊടുക്കുന്തോറും വീണ്ടും വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ശാരീരിക ആക്രമണങ്ങളും പതിവായി. നിസഹായയായ തന്റെ മുന്നില്‍ വച്ച് മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന സ്ഥിതി പോലും ഉണ്ടായി. കയ്യിലുണ്ടായിരുന്ന 80 പവനോളം സ്വര്‍ണവും 40 ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം ഈ വര്‍ഷം മെയ് മാസത്തിലാണ് ആന്‍ഡ്രൂ കോട്ടയം തെളളകത്തെ ഫ്‌ളാറ്റില്‍ തന്നെ ഉപേക്ഷിച്ച് തന്റെ കാറുമായി മുങ്ങിയത്.'- ഷിയയുടെ പരാതിയില്‍ പറയുന്നു.
കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ ഷിയ കോട്ടയം എസ്പിക്ക് മുന്നില്‍ പോലും നേരിട്ടെത്തി സഹായം അഭ്യര്‍ഥിച്ചുവെന്നും ഗാര്‍ഹിക പീഡനത്തിന് കേസെടുത്തതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇപ്പോഴും തയാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയ ശേഷവും ചില വനിതാ സുഹൃത്തുക്കള്‍ വഴി ആന്‍ഡ്രൂ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഷിയ പറഞ്ഞു.
Keywords: News,Kerala,State,Kottayam,Molestation,Allegation,Complaint,Assault,Police,Local-News, Kottayam: Polio sufferer assaulted by man