Follow KVARTHA on Google news Follow Us!
ad

Complaint | ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം; കെപിസിസി അച്ചടക്കസമിതിക്ക് പരാതി നല്‍കാനുള്ള നീക്കവുമായി കോട്ടയം ഡിസിസി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kottayam,News,Politics,Trending,Shashi Taroor,Congress,Controversy,Kerala,
കോട്ടയം: (www.kvartha.com) ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. തരൂരിനെതിരെ കെപിസിസി അച്ചടക്കസമിതിക്ക് പരാതി നല്‍കുമെന്ന് കോട്ടയം ഡിസിസി അറിയിച്ചു. തരൂര്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Kottayam DCC president will file a complaint against Shashi Tharoor to the disciplinary committee, Kottayam, News, Politics, Trending, Shashi Taroor, Congress, Controversy, Kerala

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും. നാട്ടകം സുരേഷ് തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്റെ തെക്കന്‍ ജില്ലകളിലെ പര്യടന പരിപാടി ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം. തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് എല്ലാം ശാന്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.

ശനിയാഴ്ച പാലായില്‍ കെ എം ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്ന തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയില്‍ യൂത് കോണ്‍ഗ്രസ് പരിപാടിയിലും ഞായറാഴ്ച പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂര്‍ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തില്‍ അതിഥിയാണ്.

തിങ്കളാഴ്ച രാവിലെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയില്‍ ഉണ്ട്. ഡെല്‍ഹിയില്‍ നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂര്‍ വെള്ളയമ്പലം ബിഷപ് ഹൗസില്‍ എത്തി ചര്‍ചയ്ക്കു ശ്രമിക്കുന്നുണ്ട്.

Keywords: Kottayam DCC president will file a complaint against Shashi Tharoor to the disciplinary committee, Kottayam, News, Politics, Trending, Shashi Taroor, Congress, Controversy, Kerala.

Post a Comment