Died | പാരാഗ്ലൈഡിംഗിനിടെ അപകടം; പാരച്യൂട്ട് തകര്‍ന്ന് വീണ് കൊറിയന്‍ സ്വദേശിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ വൈറല്‍

 


അഹ്മദാബാദ്: (www.kvartha.com) ഗുജറാത്തിലെ മെഹ്സാനയില്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ കൊറിയന്‍ പൗരന്‍ മരിച്ചു.
പാരച്യൂട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നിലത്തുവീണാണ് ദാരുണമായി മരിച്ചത്. മെഹ്സാന ജില്ലയിലെ വിസത്പുര ഗ്രാമത്തില്‍ ഒരു പരിപാടിക്കിടെയാണ് പാരാഗ്ലൈഡിംഗ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
             
Died | പാരാഗ്ലൈഡിംഗിനിടെ അപകടം; പാരച്യൂട്ട് തകര്‍ന്ന് വീണ് കൊറിയന്‍ സ്വദേശിക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ വൈറല്‍

അപകടത്തില്‍ മരിച്ച കൊറിയന്‍ പൗരന്‍ ഗുജറാത്തിലെ വഡോദരയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പാരച്യൂട്ടില്‍ തകരാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വൈറലായ വീഡിയോയില്‍ കൊറിയന്‍ പൗരന്‍ നിലത്ത് കിടക്കുന്നതും ചുറ്റും ആളുകള്‍ കൂടിയിരിക്കുന്നതും കാണാം.
      

Keywords:  Latest-News, National, Top-Headlines, Gujrat, Died, Accident, Accidental Death, South Korea, Social-Media, Korean National Dies in Paragliding Accident in Gujarat's Mehsana; Crash Caught on Cam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia