Injured | '20 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ഒന്നരവയസ്സുകാരനെ കടിച്ചുപറിച്ചു'; ശരീരമാസകലം പരുക്കേറ്റ കുട്ടി ആശുപത്രിയില്‍
Dec 30, 2022, 17:31 IST
കൊല്ലം: (www.kvartha.com) 20 ഓളം തെരുവുനായകള്‍ ചേര്‍ന്ന് ഒന്നരവയസ്സുകാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ശരീരമാസകലം പരുക്കേറ്റ കുട്ടി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനെയാണ് തെരുവുനായകള്‍ കടിച്ചുകീറിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് ഓടിയെത്തി നോക്കിയപ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്ക്കെതിരായ വാക്സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kollam: Child severely injured in stray dog attack, Kollam, News, Stray-Dog, Attack, Injured, Child, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.