ന്യൂമാഹി: (www.kvartha.com) കോടിയേരിയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ഷിജിത്ത്, ഒ പി രതീഷ്, സനീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോടിയേരി കുറ്റിവയലില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ക്രിസ്മസ് കരോള്‍ സംഘത്തിലുണ്ടായ രണ്ട് കുട്ടികളെ വഴിതടഞ്ഞ് കൈകൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നാണ് പരാതി. വീടിനടുത്ത് കൂടി വഴി പോയതിനാണ് അടിച്ചതെന്നാണ് പരാതി. പിന്നാലെ കയ്യേറ്റത്തിനിരയായ കുട്ടികള്‍ തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Keywords: News,Kerala,State,Christmas,Festival,Celebration,Local-News,Police,Complaint, Case,Arrested,Accused,Religion, Kodiyeri: Three arrested in attack against Christmas carol party