Fire | ഒരാഴ്ച മുമ്പ് ഷോറൂമില്‍ നിന്നും കൊണ്ടുവന്ന പുതിയ സ്‌കൂടര്‍ ഓട്ടത്തിനിടെ കത്തിനശിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Dec 26, 2022, 16:09 IST
കൊച്ചി: (www.kvartha.com) ഒരാഴ്ച മുമ്പ് ഷോറൂമില്‍ നിന്നും കൊണ്ടുവന്ന പുതിയ സ്‌കൂടര്‍ ഓട്ടത്തിനിടെ കത്തിനശിച്ചു. സ്‌കൂടര്‍ ഓടിച്ചിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുതിയ സ്‌കൂടര്‍ വാങ്ങി കൊതി തീരും മുന്നേ ഓട്ടത്തിനിടെ കത്തിനശിച്ചതിന്റെ വിഷമത്തിലാണ് ഉടമയായ കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായര്‍. അതോടൊപ്പം തന്നെ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസവുമുണ്ട്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കളമശേരി എച് എം ടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂടറിനു തീ പിടിച്ചത്. സ്‌കൂടറിന്റെ അടിയില്‍നിന്നു പുക ഉയരുന്നതു കണ്ട് യുവതി വാഹനം നിര്‍ത്തുകയായിരുന്നു. പെട്ടെന്നുതന്നെ രേഖകള്‍ എടുത്തുമാറ്റി മാറി നില്‍ക്കുകയും ചെയ്തു. അതുകൊണ്ട് യുവതി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌കൂടര്‍ പാടെ കത്തിനശിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ മണല്‍ വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷോറൂമില്‍ നിന്നും വാഹനം കൊണ്ടുവന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് സൂചന.
Keywords: Kochi: Scooter caught fire while running, Kochi, News, Scooter, Fire, Accident, Police, Insurance, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.