Smartphones | മിതമായ വില ഗുണമേറെ; 2022 ല്‍ പുറത്തിറങ്ങിയ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പുതുവര്‍ഷത്തിലേക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. 2022ല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി. സാംസങ്, ഷവോമി, റിയല്‍മി, മോട്ടോറല തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ വിപണിയില്‍ വളരെയധികം തരംഗമുണ്ടാക്കി. 2022-ല്‍ പുറത്തിറക്കിയ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് അറിയാം.
    
Smartphones | മിതമായ വില ഗുണമേറെ; 2022 ല്‍ പുറത്തിറങ്ങിയ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ അറിയാം

ഇന്‍ഫിനിക്‌സ് നോട്ട് 12 (2022) വില 9,999 രൂപ (4GB/64GB):

ഇതിന് 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയുണ്ട്. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത്. ആറ് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ മെമ്മറിയും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിള്‍ പിന്‍ ക്യാമറയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും രണ്ട്‌മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്ള സെക്കന്‍ഡറി ലെന്‍സുമുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഫോണിന്റെ മുന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

മോട്ടോ ഇ22 എസ് - വില 8,999 രൂപ (4GB/64GB)

6.5 ഇഞ്ച് IPS LCD പാനലാണ് ഫോണിനുള്ളത്. 90 Hz റിഫ്രഷ് റേറ്റും, 1600 x 720 പിക്‌സല്‌സ് റെസല്യൂഷനും ഫോണിനുണ്ട്. മീഡിയടെക് ഹീലിയോ G37 ചിപ്പ്‌സെറ്റാണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡ്യൂവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് മോട്ടോ ഇ22 എസ് ഫോണുകള്‍ക്ക് ഉള്ളത്. 16 എംപി പ്രൈമറി സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സറുമാണ് ഫോണിന് ഉള്ളത്. എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 10W ചാര്‍ജിംഗ് സ്പീഡ് പിന്തുണയോടെ വരുന്ന 5000mAh ബാറ്ററി നല്‍കിയിട്ടുണ്ട്.

ഇന്‍ഫിനിക്‌സ് ഹോട്ട് 20 പ്ലേ - വില 8,999 രൂപ (4GB/64GB)

6.82-ഇഞ്ച് IPS LCD ഡിസ്പ്ലേയുണ്ട്, HD + റെസല്യൂഷനോടും 1640×720 പിക്‌സലുകളോടും കൂടിയാണ് വരുന്നത്. 90 Hz റിഫ്രഷ് റേറ്റാണുള്ളത്. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ലഭ്യമാണ്, കൂടാതെ AI ലെന്‍സും LED ഫ്‌ലാഷും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫിക്കായി, എട്ട് മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുണ്ട്. 6000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്.

റിയല്‍മി സി 33 - വില 8,999 രൂപ (3GB/32GB)

6.5 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലേയോടെയാണ് റിയാലിറ്റി സി33 അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ടു ബോഡി അനുപാതം 88.7% ആണ്. 8.3എംഎം അള്‍ട്രാ സ്ലിം ഡിസൈനിലാണ് ഈ ഫോണ്‍ വരുന്നത്. 50 മെഗാപിക്‌സല്‍ എഐ ക്യാമറയാണ് ഇതിനുള്ളത്. CHDR അല്‍ഗോരിതം ലഭ്യമാണ്, ഇത് കുറഞ്ഞ വെളിച്ചത്തിലും കൂടുതല്‍ വ്യക്തമായ ഗുണനിലവാരം നല്‍കുന്നു. നൈറ്റ് മോഡ് ഇതില്‍ ലഭ്യമാണ്. AI ബ്യൂട്ടി മോഡില്‍ വരുന്ന സെല്‍ഫിക്കായി അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്. 5000mAh ബാറ്ററി നല്‍കിയിട്ടുണ്ട്.

റിയല്‍മി സി 30 എസ് - വില 7,599 രൂപ (4GB/6GB)

റിയല്‍മിയുടെ ഈ ഫോണിന് 6.5 ഇഞ്ചും ഫുള്‍ സ്‌ക്രീന്‍ എല്‍സിഡി ഡിസ്പ്ലേയുമുണ്ട്. ഡിസ്പ്ലേ 400 യൂണിറ്റുകളുടെ പീക്ക് തെളിച്ചവും 88.7% സ്‌ക്രീന്‍-ടു-ബോഡി അനുപാതവുമാണ്. Unisoc SC9863A ഒക്ടാ-കോര്‍ പ്രൊസസറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. എട്ട് മെഗാപിക്‌സല്‍ AI പിന്‍ ക്യാമറ ഈ റിയല്‍മി ഫോണില്‍ ലഭ്യമാണ്. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി അഞ്ച് മെഗാപിക്‌സല്‍ മുന്‍ ക്യാമറയുണ്ട്. 5000mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു.

Keywords:  Latest-News, National, Top-Headlines, New Delhi, Gadgets, Mobile, Mobile Phone, Smart Phone, New-Year-2023, Know the best budget smartphones released in 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia