Follow KVARTHA on Google news Follow Us!
ad

KM Basheer | ശ്രീറാം വെങ്കിട്ടരാമന് കെഎം ബശീറിനെ മുന്‍പരിചയമില്ല, അതുകൊണ്ട് കൊല്ലാനുള്ള ഉദ്ദേശത്തോടെയല്ല വാഹനം ഓടിച്ചതെന്നും നിരീക്ഷണം; വിചാരണ നടപടികള്‍ക്ക് ഹൈകോടതിയുടെ സ്റ്റേ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Death,Media,Trending,High Court of Kerala,Kerala,
തിരുവനന്തപുരം: (www.kvartha.com) മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടപടികള്‍ക്ക് ഹൈകോടതിയുടെ സ്റ്റേ. ജസ്റ്റിസ് സിയാദ് റഹ് മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി ഉത്തരവ് നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

KM Basheer death case: HC has stayed the trial proceedings, Thiruvananthapuram, News, Death, Media, Trending, High Court of Kerala, Kerala

'ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനു ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിനു തെളിവില്ല. 'ഇതു കണക്കിലെടുത്താണ് തിരുവനന്തപുരം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്.

ശ്രീറാം വെങ്കിട്ടരാമന് കെഎം ബശീറിനെ മുന്‍പരിചയമില്ലായിരുന്നുവെന്നും അതുകൊണ്ട് കൊല്ലാനുള്ള ഉദ്ദേശത്തോടെയല്ല വാഹനം ഓടിച്ചതെന്നും അപകടശേഷം ബശീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രീറാം സഹായിച്ചെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഹൈകോടതി ഈ ഉത്തരവിന് സ്റ്റേ നല്‍കുകയായിരുന്നു.

Keywords: KM Basheer death case: HC has stayed the trial proceedings, Thiruvananthapuram, News, Death, Media, Trending, High Court of Kerala, Kerala.

Post a Comment