കണ്ണൂര്‍: (www.kvartha.com) ഖാദി മേഖലയ്ക്കു ഉണര്‍വേകിക്കൊണ്ട് ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ചുവരെ ഖാദി ക്രിസ്തുമസ്, പുതുവത്സര റിബേറ്റ് മേള തുടങ്ങുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. കണ്ണൂര്‍ ഖാദി ഭവനില്‍ നടത്തിയ വാര്‍താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വര്‍ഷം 150 കോടിയുടെ ഖാദി വസ്ത്ര വില്‍പനയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 19ന് രാവിലെ പതിനൊന്നുമണിക്ക് കണ്ണൂര്‍ ഖാദി ഭവന്‍ അങ്കണത്തില്‍ കഥാകൃത്ത് ടി പത്മനാഭന്‍ മേള ഉദ്ഘാടനം ചെയ്യും. 1943- മുതല്‍ ദേശീയ സ്വാതന്ത്ര്യസമര കാലത്തു തന്നെ സ്ഥിരമായി ഖാദി ഉപയോഗിക്കുന്ന സാഹിത്യകാരനാണ് ടി പത്മനാഭന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ മേളയുടെ ഉദ്ഘാടകനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഓണക്കാലത്ത് അന്‍പതു കോടിയുടെ വസ്ത്ര വില്‍പന ഖാദി സ്ഥാപനങ്ങളിലൂടെ നടന്നുവെന്നു പി ജയരാജന്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ സഹകരണമാണ് ഈ നേട്ടത്തിനു പിന്നില്‍. ഇതില്‍ 2500 രൂപ ഓണത്തിന് അധിക സമാശ്വസമായി ഓരോ തൊഴിലാളികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇങ്ങനെ 32 ലക്ഷം രൂപയാണ് ബോര്‍ഡ് വിതരണം ചെയ്തത്. ഇതുകൂടാതെ ഓണക്കാലത്ത് ഏര്‍പെടുത്തിയ സമ്മാനക്കൂപണിന്റെ നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടത്തുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Keywords: Khadi Christmas Rebate Fair to begin on December 19: P Jayarajan targets sales of Rs 150 crore this financial year, Kannur, News, Business, Christmas, Media, Kerala.