കണ്ണൂര്‍: (www.kvartha.com) ഖാദി ബോര്‍ഡില്‍ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചു. 3.37 ലക്ഷം രൂപയുടെ ചെക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. 2013 ലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിഷ ഖാദി ബോര്‍ഡില്‍ ജോലിക്ക് കയറിയത്. എന്നാല്‍ 2017 ല്‍ പിരിച്ചുവിടുകയായിരുന്നു. ദിവസക്കൂലി 400 രൂപയ്ക്കാണ് നിഷ ജോലിയ്ക്ക് പ്രവേശിച്ചത്. പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ നിഷ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അനുകൂല വിധിയും കയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിഷയ്ക്ക് ഒടുവില്‍ ഖാദി ബോര്‍ഡ് ചെക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിഷയുടെ വിഷയം ഉയര്‍ത്തിക്കാട്ടി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഡിസിസി ജെനറല്‍ സെക്രടറി കെസി മുഹമ്മദ് ഫൈസൽ ശക്തമായി രംഗത്തുണ്ടായിരുന്നു.
Keywords: Khadi Board handed over salary arrears check to Nisha, Kerala,Kannur,News,Top-Headlines,Latest-News,Salary,Court.