ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞു വീണ ഫാത്വിമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. കേരള സൈകിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍14 താരമാണ്. സൈകിള്‍ പോളോ മത്സരങ്ങള്‍ ബുധനാഴ്ചയാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഫാത്വിമയുടെ അപ്രതീക്ഷിത വിയോഗം.
നാഷനല്‍ സബ് ജൂനിയര്‍ സൈകിള്‍ പോളോ ചാംപ്യന്‍ഷിപില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈകിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്വിമ. ബുധനാഴ്ച രാത്രി മുതല്‍ തുടര്‍ചയായി ഫാത്വിമ ഛര്‍ദിച്ചിരുന്നു.
ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇന്‍ജക്ഷന്‍ നല്‍കാന്‍ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. മൃതദേഹം നാഗ്പൂരില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവരമറിഞ്ഞ് ഫാത്വിമയുടെ പിതാവ് നാഗ്പൂരിലേക്ക് തിരിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രെജിസ്റ്റര്‍ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്വിമ ഉള്‍പെട്ട ടീം മത്സരത്തിനെത്തിയത്. എന്നാല്‍, ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്ന ആരോപണമുണ്ടായിരുന്നു.
മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നാണ് വിവരം. നാഗ്പൂരില്‍ താല്‍കാലിക സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്. അതേസമയം, താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ പറഞ്ഞു.
Keywords: Kerala's national cycle polo player Nida Fathima passed away due to illness, Alappuzha, News, Sports, Player, Dead, Dead Body, Kerala.
Keywords: Kerala's national cycle polo player Nida Fathima passed away due to illness, Alappuzha, News, Sports, Player, Dead, Dead Body, Kerala.