Follow KVARTHA on Google news Follow Us!
ad

Covid -19 | മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

Thiruvananthapuram,News,Chief Minister,Pinarayi-Vijayan,Press meet,COVID-19,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com) മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും അഭ്യര്‍ഥിച്ചു. 

Kerala too will intensify fight against Covid 19 says Chief Minister, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Press meet, COVID-19, Health, Health and Fitness, Kerala

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കാതെ ചികിത്സ തേടണമെന്നും കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകാതിരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചൈനയിലും യു എസിലും അടക്കം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

ആരോഗ്യ വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച ചെയ്ത ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് അവസാനിച്ചിട്ടില്ലെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Kerala too will intensify fight against Covid 19 says Chief Minister, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Press meet, COVID-19, Health, Health and Fitness, Kerala.

Post a Comment