Follow KVARTHA on Google news Follow Us!
ad

Vizhinjam Port | വിഴിഞ്ഞം തുറമുഖ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍കാര്‍ ഹൈകോടതിയില്‍; അക്രമികള്‍ക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റ് നടപടികളിലേയ്ക്ക് കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമുള്ള പരാതിയുമായി അദാനി ഗ്രൂപ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Trending,Protection,Kerala,
കൊച്ചി: (www.kvartha.com) വിഴിഞ്ഞം തുറമുഖ മേലഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈകോടതി കേന്ദ്ര സര്‍കാരിന്റെ നിലപാടു തേടി. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ് ചോദിച്ചിരുന്നു.

Kerala High Court on Adani Vizhinjam Port Protest, Kochi, News, High Court of Kerala, Trending, Protection, Kerala

അക്രമികള്‍ക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സര്‍കാര്‍ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമുള്ള പരാതിയും അദാനി ഗ്രൂപ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.

വിഴിഞ്ഞത്തെ സംഘര്‍ഷ വിഷയത്തില്‍ പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വൈദികരടക്കം പദ്ധതി പ്രദേശത്തേയ്ക്ക് അതിക്രമിച്ചു കയറിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമായിരുന്നു സത്യവാങ്മൂലം. അക്രമത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്നും പദ്ധതി പ്രദേശത്ത് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അക്രമത്തില്‍ 64 പൊലീസുകാര്‍ക്കു പരുക്കേറ്റു. സമരക്കാര്‍ ആംബുലന്‍സ് ഉള്‍പെടെ തടഞ്ഞതായും വൈദികരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വിഴിഞ്ഞത്തു പൊലീസിനു സുരക്ഷ ഒരുക്കാനായില്ലെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഹൈകോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവു നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപും കരാര്‍ കംപനിയും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ എന്തു നടപടികളാണ് സംസ്ഥാന സര്‍കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പു നല്‍കിയ കോടതി, കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. ഹൈകോടതി നിര്‍ദേശം വന്ന ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.

Keywords: Kerala High Court on Adani Vizhinjam Port Protest, Kochi, News, High Court of Kerala, Trending, Protection, Kerala.

Post a Comment