Follow KVARTHA on Google news Follow Us!
ad

Criticized | ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടത്, ചാന്‍സലറുടേത് കുട്ടിക്കളി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Criticism,Governor,Trending,Kerala,
കൊച്ചി: (www.kvartha.com) ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടത്, ചാന്‍സലറുടേത് കുട്ടിക്കളി, കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി.

സെര്‍ച് കമിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ചശേഷമാണ് കോടതിയുടെ ഈ കുറ്റപ്പെടുത്തല്‍. സര്‍വകലാശാലയില്‍ നിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിന്‍വലിക്കുന്നതിനു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Kerala High Court Criticized Governor Arif Mohammad Khan, Kochi, News, High Court of Kerala, Criticism, Governor, Trending, Kerala

അതേ സമയം കേസ് പരിഗണിക്കുമ്പോള്‍ ചട്ടപ്രകാരം സെനറ്റ് അംഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നു പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ക്ക് ചാന്‍സലറുടെ നടപടി എങ്ങനെ ചോദ്യം ചെയ്യാമെന്നു കോടതി ചോദിച്ചു. ഇവരെ നിയമിച്ചതു ചാന്‍സലറാണ് എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ചോദ്യം. സെനറ്റ് യോഗത്തില്‍ നിന്നു വിട്ട 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്.

ഇരുവിഭാഗവും ചെറിയ വിട്ടു വീഴ്ചയ്ക്കു തയാറായാല്‍ കേരള സര്‍വകലാശാല സെനറ്റ് പ്രശ്‌നം തീരുമെന്ന് നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ പ്രീതി പിന്‍വലിക്കുന്നത് നിയമപരമായി വേണമെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Keywords: Kerala High Court Criticized Governor Arif Mohammad Khan, Kochi, News, High Court of Kerala, Criticism, Governor, Trending, Kerala.

Post a Comment