Follow KVARTHA on Google news Follow Us!
ad

Criticized | പ്രശ്‌നക്കാരായ പുരുഷന്‍മാരെയാണ് പൂട്ടിയിടേണ്ടത്, പെണ്‍കുട്ടികള്‍ക്കുമാത്രം നിയന്ത്രണമെന്തിന്? യുവാക്കള്‍ക്ക് കര്‍ഫ്യൂ ഏര്‍പെടുത്തി സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിച്ചു കൂടേ എന്നും ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,High Court of Kerala,Criticism,Girl students,Kerala,
കൊച്ചി: (www.kvartha.com) കോഴിക്കോട് മെഡികല്‍ കോളജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവമായി കേരള ഹൈകോടതി. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണമെന്തിനെന്നു ചോദിച്ച കോടതി പ്രശ്‌നക്കാരായ പുരുഷന്‍മാരെയാണു പൂട്ടിയിടേണ്ടത് എന്നും നിര്‍ദേശിച്ചു. 

Kerala HC frowns on curfew at women's hostel, Kochi, News, High Court of Kerala, Criticism, Girl students, Kerala

പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണമെന്തിനെന്നും പുരുഷന്‍മാര്‍ക്കു കര്‍ഫ്യൂ ഏര്‍പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ എന്നും കോടതി ചോദിച്ചു. ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണ്, എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടുമെന്നും കോടതി ചോദിച്ചു.

അതേസമയം മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണു നിയന്ത്രണം എന്നായിരുന്നു സര്‍കാരിന്റെ വാദം. നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെയൊന്നും കുട്ടികള്‍ക്കു മാതാപിതാക്കള്‍ ഇല്ലേ എന്നു ചോദിക്കുകയും ചെയ്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

വനിതാ ഹോസ്റ്റലിലെ രാത്രി സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡികല്‍ കോളജിലെ ഒരു പറ്റം വിദ്യാര്‍ഥിനികളാണു പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്. നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സര്‍കാരിനു നിര്‍ദേശം നല്‍കിയിരുന്നു. രാത്രി 9.30നു മുന്‍പ് വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിയന്ത്രണത്തിനെതിരെയാണു ഹര്‍ജി.

ഇത്തരം നിയന്ത്രണങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു മുമ്പു ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികള്‍ ക്യാംപസിനുള്ളില്‍ പോലും ഇറങ്ങരുത് എന്നുപറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചിരുന്നു.

രാത്രി കാല നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നിരന്തരം പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നും ഫലം കാണാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

Keywords: Kerala HC frowns on curfew at women's hostel, Kochi, News, High Court of Kerala, Criticism, Girl students, Kerala.

Post a Comment