Follow KVARTHA on Google news Follow Us!
ad

Governor | ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് കേരള ഗവർണർ; നീതിയെ ഏകീകരിക്കാനാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Kerala Governor supports bringing Uniform Civil Code
ന്യൂഡെൽഹി: (www.kvartha.com) ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ആരായാലും അതിനെ എതിർക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഹിന്ദു കോഡ് ഇതിനകം നിലവിലുണ്ട്, അത് ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കും ഇടയിൽ ഏകരീതി കൊണ്ടുവരുന്നുണ്ടോ? വൈവിധ്യങ്ങളുടെ രാജ്യമാണ് നാം. ഏകീകൃത സിവിൽ കോഡ് വിവാഹത്തെയോ ആചാരങ്ങളെയോ കുറിച്ചുള്ളതല്ല. തുല്യനീതിയെക്കുറിച്ചാണ്. മതംമാറി രണ്ട് ഭാര്യമാരുള്ള നിരവധി കേസുകളുണ്ട്. ഞാൻ ആരുടെയും പേര് പറയുന്നില്ല', ഡെൽഹിയിൽ ഒരുപാടിയിൽ ഗവർണർ പറഞ്ഞു.

                           
Kerala Governor supports bringing Uniform Civil Code, New Delhi,News,Top-Headlines,Latest-News,Kerala,Government,hijab,Congress,Arif-Mohammad-Khan.

ഹിജാബിനെ ചൊല്ലിയുള്ള സമീപകാല വിവാദങ്ങളിൽ ഗവർണർ പ്രതികരിച്ചു. 'ആരാണ് ബുർഖ ധരിക്കുന്നതിൽ നിന്ന് തടയുന്നത്? ഇത് ഒരു സ്വതന്ത്ര രാഷ്ട്രമാണ്, എന്നാൽ സ്ഥാപനങ്ങൾക്ക് അവരുടേതായ വസ്ത്രധാരണ രീതിയും ഉണ്ട്. ഹിജാബ് അനുവദിക്കുന്ന സ്ഥാപനങ്ങളുണ്ട്, അവിടെ പോകാം', അദ്ദേഹം പറഞ്ഞു. ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും,വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേർത്തു.


1986-ൽ ഷാ ബാനോ കേസിനെ തുടർന്ന് കോൺഗ്രസ് വിട്ട ആരിഫ് മുഹമ്മദ്ഖാൻ, വിഷയം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടതെന്നും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യുകയും പകരം മല്ലിക സാരാഭായിയെ നിയമിക്കുകയും ചെയ്ത വിഷയത്തിൽ, തന്റെ പിൻഗാമിയെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന സർക്കാർ അവരുടെ ജോലിയിൽ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Keywords: Kerala Governor supports bringing Uniform Civil Code, New Delhi,News,Top-Headlines,Latest-News,Kerala,Government,hijab,Congress,Arif-Mohammad-Khan.

Post a Comment