Follow KVARTHA on Google news Follow Us!
ad

Car Ride | തലശേരിയിൽ ചവിട്ടേറ്റ കുട്ടിക്ക് ആഡംബര കാറിൽ സ്വപ്നയാത്രയൊരുക്കി വ്യവസായി; പങ്കുചേർന്ന് കുടുംബാംഗങ്ങളും; സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

Kerala: Dream ride for migrant child who was kicked by youth for leaning on his car #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) തലശേരിയിൽ യുവാവിന്റെ ചവിട്ടേറ്റ ആറ് വയസുകാരനെ ആഡംബര കാറിൽ കയറ്റി മണിക്കൂറുകളോളം യാത്ര ചെയ്യുന്ന വ്യവസായിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രാജസ്താനിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിയും കുടുംബാംഗങ്ങളും കാർ യാത്ര ആവേശത്തോടെ അനുഭവിച്ചു.
           
Kerala: Dream ride for migrant child who was kicked by youth for leaning on his car, Kerala,Kozhikode,News,Top-Headlines,Latest-News,Video,Social-Media,Car.

യാത്രയ്ക്കിടെ ഗണേഷും സഹോദരങ്ങളും കാറിന്റെ സൺറൂഫിൽ നിന്ന് തല പുറത്തിട്ട് സന്തോഷവും പ്രകടിപ്പിച്ചു. കോട്ടയം ആസ്ഥാനമായുള്ള ജ്വലറി ഗ്രൂപായ അച്ചായൻസ് ഗോൾഡിന്റെ ഉടമ ടോണി വർക്കിച്ചനാണ് തന്റെ പുത്തൻ കാർണിവൽ കാറിൽ കുട്ടിക്കും കുടുംബത്തിനും കോഴിക്കോട് നഗരത്തിലൂടെ സൗജന്യ യാത്ര ഒരുക്കിയത്.

ആറുവയസുകാരനെ യുവാവ് ചവിട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അത് ഹൃദയത്തെ സ്പർശിച്ചതായും പിടിച്ചുനിൽക്കാനായില്ലെന്നും ടോണി പറഞ്ഞു. കാറിൽ കയറുമ്പോൾ കുട്ടിയുടെയും കുടുംബത്തിന്റെയും സന്തോഷം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കുട്ടിയും കുടുംബാംഗങ്ങളും ചൊവ്വാഴ്ച രാവിലെ താമരശ്ശേരിയിൽ നിന്ന് കോഴിക്കോട് നഗരത്തിലെത്തി, മണിക്കൂറുകളോളം നഗരത്തിൽ ഒരുമിച്ച് ചിലവഴിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് അവർക്ക് നല്ല ഭക്ഷണവും വസ്ത്രവും സാമ്പത്തിക സഹായവും നൽകും. ഞങ്ങളുടെ കാറിൽ കുടുംബത്തെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾക്ക് പദ്ധതിയുണ്ടായിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അത് ഉപേക്ഷിക്കേണ്ടിവന്നു', ടോണി പറഞ്ഞു.

തലശേരി സംഭവത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഗണേഷിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ജീവിക്കാൻ പണം സമ്പാദിക്കാമെന്ന് കരുതിയാണ് ഞങ്ങൾ കേരളത്തിലെത്തിയത്, എന്നാൽ ഇവിടം ഇപ്പോൾ അൽപ്പം ഭയാനകമായി മാറിയെന്ന് കുടുംബാംഗം പറഞ്ഞു.

Keywords: Kerala: Dream ride for migrant child who was kicked by youth for leaning on his car, Kerala,Kozhikode,News,Top-Headlines,Latest-News,Video,Social-Media,Car.

Post a Comment