Follow KVARTHA on Google news Follow Us!
ad

Meeting | പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ബഫര്‍ സോണ്‍ ചര്‍ചയായില്ല, കോവിഡ് സാഹചര്യവും, ദേശീയപാതാ വികസനവും വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Meeting,Chief Minister,Pinarayi vijayan,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡെല്‍ഹി സൗത് ബ്ലോകിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 20 മിനുടോളം കൂടിക്കാഴ്ച നീണ്ടു.

കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഇരുവരും ചര്‍ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി. വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.

Kerala CM Vijayan meets PM Modi in Delhi, New Delhi, News, Politics, Meeting, Chief Minister, Pinarayi Vijayan, Prime Minister, Narendra Modi, National.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ നാഷനല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച ചെയ്തു.

ബഫര്‍സോണ്‍ വിഷയം ചര്‍ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും ഇക്കാര്യം നേരത്തെ പലതവണ ചര്‍ച ചെയ്തതിനാലുമാണ് ഇപ്പോള്‍ പരിഗണനയില്‍ വരാതിരുന്നത്.

ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കഥകളി ശില്പം സമ്മാനമായി നല്‍കി. ചീഫ് സെക്രടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ചൊവ്വാഴ്ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ഡെല്‍ഹിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും മുഖ്യമന്ത്രി കാണുന്നുണ്ട്.

Keywords: Kerala CM Vijayan meets PM Modi in Delhi, New Delhi, News, Politics, Meeting, Chief Minister, Pinarayi Vijayan, Prime Minister, Narendra Modi, National.

Post a Comment