Bus Strike | ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധം; സമരത്തിനൊരുങ്ങി സംസ്ഥാനത്തെ ബസുടമകള്‍
Dec 3, 2022, 11:23 IST
പാലക്കാട്: (www.kvartha.com) സംസ്ഥാനത്ത് സമരത്തിനൊരുങ്ങി ബസുടമകള്‍. ഫിറ്റ്‌നസ് ടെസ്റ്റുകളുടെ ചിലവുകളുടെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഹൈകോടതി ഉത്തരവുണ്ടായിട്ടും മോടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസുടമകളുടെ പരാതി.
ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക 1000 രൂപയില്‍ നിന്ന് 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ ഹൈകോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്ന് ഹൈകോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആര്‍ടിഒമാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി.
Keywords: News,Kerala,State,palakkad,Top-Headlines,Strike,Finance,Price,Business, Kerala: Bus owners preparing to strike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.