കോഴിക്കോട്: (www.kvartha.com) ക്രിസ്മസ് പുലരിയില്‍ സംസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവന്‍. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിന് സമീപം ബൈക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്കമാലി തുറവൂര്‍ ശിവജിപുരം വാഴേലിപറമ്പില്‍ വീട്ടില്‍ അശ്വിനാണ് (23) മരിച്ചത്. ഞായറാഴ്ച പുലര്‍ചെ 1.25ഓടെയായിരുന്നു അപകടം.
അങ്കമാലിയില്‍ നിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനില്‍ കയറിയിറങ്ങി മറിയുകയായിരുന്നു. റോഡില്‍ തെറിച്ച് അവശനായ അശ്വിനെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ജോബിന്‍ ഡിക്രൂസ്, ആഗ്‌നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചത്.
കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയില്‍ ബൈകും സ്‌കൂടറും കൂട്ടി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിന്‍, ദീക്ഷിത് എന്നിവരാണ് മരിച്ചത്. ഇരുവരും 18,19 വയസുകാരാണ്. പുതിയാപ്പ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാവിലെ നാലു മണിയോടെ ആയിരുന്നു അപകടം.
Keywords: Kerala: 5 Died in Road Accident, Kozhikode, News, Christmas, Accidental Death, Hospital, Injured, Kerala.