Katrina Kaif | 'മലനിരകളിലെ ഞാന്‍'; ഫ്‌ലോറല്‍ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായി കത്രീന; വികി കൗശലെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് താരം
Dec 11, 2022, 09:18 IST
മുംബൈ: (www.kvartha.com) രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഡിസംബറില്‍ വിവാഹിതരായ ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫും വികി കൗശലും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഒന്നാം വിവാഹാര്‍ഷികം ആഘോഷിച്ചത്. പരസ്പരം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രണയാശംസകളും നേര്‍ന്നിരുന്നു. ഇപ്പോഴിതാ, മലനിരകളുള്ള ഒരു സ്ഥലത്തുനിന്നുള്ള തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് കത്രീന.
ഫ്‌ലോറല്‍ പ്രിന്റുള്ള കാര്‍ഡിഗനില്‍ സുന്ദരിയായിരിക്കുകയാണ് കത്രീന. ഓറന്‍ജും മഞ്ഞയും നിറങ്ങളിലെ വലിയ ഫ്‌ലോറല്‍ പ്രിന്റുള്ള ഓഫ് വൈറ്റ് നിറത്തിലെ കാര്‍ഡിഗനിനൊപ്പം ഇളംനീല ജീന്‍സാണ് കത്രീന ധരിച്ചിരിക്കുന്നത്. 'മലനിരകളിലെ ഞാന്‍' എന്ന അടിക്കുറിപ്പോടെ വികി കൗശലെടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
കത്രീനയുടെ വിന്റര്‍ കളക്ഷനുകള്‍ എന്തായാലും ഫാഷന്‍പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക് ചെയ്തതും കമന്റുകള്‍ ചെയ്തതും.
മികച്ച പ്രകടനങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നായികമാരിലേയ്ക്ക് വളര്‍ന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്‌നസും സൗന്ദര്യവും നിലനിര്‍ത്താന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്. കത്രീനയുടെ 'ഫാഷന്‍ സെന്‍സി'നെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.
Keywords: News,National,India,Mumbai,Entertainment,Bollywood,Cinema,Latest-News,Top-Headlines, Katrina Kaif flaunts cute floral cardigan in new photos clicked by Vicky Kaushal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.