Follow KVARTHA on Google news Follow Us!
ad

Renamed | കര്‍ണാടകയിലെ വിവിധ ക്ഷേത്രത്തില്‍ പിന്തുടരുന്ന പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റാന്‍ തീരുമാനം; അത് നമ്മുടെ വാക്ക് അല്ലെന്നും ടിപു സുല്‍ത്വാന്റെ ഭരണകാലത്ത് അടിച്ചേല്‍പിക്കപ്പെട്ട പദമാണെന്നും പണ്ഡിതന്‍ കശേക്കോടി സൂര്യനാരായണ ഭട്ട്

Karnataka government to rename Salaam Aarati started by Tipu Sultan#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയിലെ വിവിധ ക്ഷേത്രത്തില്‍ പിന്തുടരുന്ന പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റുന്നു. സലാം ആരതിയുടെ പേരുമാറ്റി 'സന്ധ്യാ ആരതി' എന്നാക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരം. പേരുമാറ്റിയുള്ള സര്‍കുലര്‍ കര്‍ണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിള്‍ മന്ത്രി ശശികല ജോലെ ഉടന്‍ പുറത്തിറക്കുമെന്ന് 'ദ ഹിന്ദു' റിപോര്‍ട് ചെയ്യുന്നു.

ആറുമാസം മുമ്പാണ് സലാം ആരതി എന്നത് മാറ്റണമെന്ന് നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാര്‍മിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാന്‍ തീരുമാനമായിരുന്നു.

ടിപു സുല്‍ത്വാന്റെ ഭരണകാലത്ത് അടിച്ചേല്‍പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. 'സലാം' എന്ന വാക്ക് നമ്മുടേതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മാണ്ഡ്യയിലെ മേല്‍ക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റത്തിന് ആദ്യം നിര്‍ദേശം നല്‍കിയത്. മൈസൂറു രാജാവായിരുന്ന ഹൈദരാലിയുടെയും മകന്‍ ടിപുവിന്റെയും ഭരണകാലം മുതല്‍ മേല്‍ക്കോട്ട് ക്ഷേത്രത്തില്‍ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് 'സലാം ആരതി (ദീപത്തെ വന്ദിക്കല്‍)' ചടങ്ങ് നടന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേല്‍ക്കോട്ടിലെ മാത്രമല്ല, കര്‍ണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും 'ആരതി' പുനര്‍നാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു.

സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും പൂജകള്‍ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂര്‍ ശ്രീമൂകാംബിക, പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഇവയില്‍ ഉള്‍പെടും. 

News,National,India,Bangalore,Karnataka,Top-Headlines,Religion, Temple,Name,Latest-News, Karnataka government to rename Salaam Aarati started by Tipu Sultan


പേര്‍ഷ്യന്‍ പേരുകള്‍ മാറ്റാനും മംഗളാരതി നമസ്‌കാര അല്ലെങ്കില്‍ ആരതി നമസ്‌കാര പോലുള്ള പരമ്പരാഗത സംസ്‌കൃത നാമങ്ങള്‍ ഉപയോഗിക്‌നികാനും നിര്‍ദേശങ്ങളുണ്ടായിരുന്നു. ചരിത്രം പരിശോധിച്ചാല്‍, മുമ്പ് പ്രയോഗത്തില്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ തിരികെ കൊണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. 

18ാം നൂറ്റാണ്ടില്‍ മൈസൂറു രാജാവായിരുന്ന ടിപു സുല്‍ത്വാന്‍ തന്റെ ഭരണപ്രദേശങ്ങളുടെ ക്ഷേമത്തിനായി ക്ഷേത്രങ്ങളില്‍ ആരംഭിച്ചതാണ് സലാം ആരതി പൂജ. ടിപുവിന്റെയും ഹൈദരലിയുടെയും കാലത്ത് എന്നും വൈകീട്ട് ഏഴു മണിക്കായിരുന്നു പൂജ. സലാം ആരതിക്ക് പുറമെ സലാം മംഗളാരതി, ദേവഡിഗെ സലാം തുടങ്ങിയ പൂജകളും ഇത്തരത്തില്‍ ആരംഭിച്ചതാണ്.

Keywords: News,National,India,Bangalore,Karnataka,Top-Headlines,Religion, Temple,Name,Latest-News, Karnataka government to rename Salaam Aarati started by Tipu Sultan

Post a Comment