തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണം കടത്തിയ യുവതിയും അത് തട്ടിയെടുക്കാന്‍ പ്ലാനിട്ടെത്തിയ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായതായി പൊലീസ്. കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയുമാണ് പിടികൂടിയതെന്നാണ് വിവരം.
വിദേശത്ത് നിന്നും സ്വര്‍ണവുമായെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. ഈ മാസം 22 നാണ് സംഭവം നടന്നത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Local-News,Arrest,Gold,Smuggling,Police,Airport,Karipur Airport,Customs, Karipur: Woman who smuggled gold and gang that came to extort it were arrested