Arrested | 'ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമം'; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയില്‍
Dec 26, 2022, 11:04 IST
കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ 19 കാരി പിടിയിലായി. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ശഹലയാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: ഈ യുവതി സ്വര്‍ണവുമായി എത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ ഒരു കോടിയുടെ സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത 1,884 ഗ്രാം സ്വര്‍ണം യുവതിയില്‍നിന്നും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റംസിനെ വിവരം അറിയിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Kozhikode,Gold,Case,Smuggling,Woman,Arrested,Airport,Local-News,Customs,Karipur,Karipur Airport, Karipur: Girl arrested in gold traficking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.