കണ്ണൂര്‍: (www.kvartha.com) പോപുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പഴയങ്ങാടി മുൻ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലയെയാണ് പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്. വെള്ളിയാഴ്ച പുലര്‍ചെ നാല് മണിയോടെ കോട്ടക്കലില്‍ നിന്നാണ് പയ്യന്നൂര്‍ എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്.
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സിയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമിറ്റിയംഗം സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സുല്‍ഫിയുടെ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിച്ചത്. വ്യാഴാഴ്ച പുലര്‍ചെ മുതല്‍ സംസ്ഥാനത്ത് പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയ്ത്. പോപുലർ ഫ്രണ്ടിലെ കണ്ണൂർ ജില്ലയിലെ രണ്ടാം നിര നേതാക്കളിലൊരാളാണ് പയ്യന്നൂരിൽ പൊലീസ് പിടിയിലായത്.
Keywords: Kannur: Popular Front leader taken into police custody, Kerala,Kannur,News,Top-Headlines,Police,Custody,Thiruvananthapuram,NIA,Payyannur.