കണ്ണൂര്‍: (www.kvartha.com) വിവിധ പാര്‍ടികളില്‍ നിന്നും രാജിവെച്ച് നൂറോളം പേര്‍ ഇന്‍ഡ്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്നു. കണ്ണൂര്‍ താവക്കര റോയല്‍ ഒമേഴ്സ് ഹോടെലില്‍ നടന്ന ചടങ്ങില്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ പുതുതായി വന്നവര്‍ക്ക് മെംപര്‍ഷിപ് നല്‍കി.
കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി ഹാശിം അരിയില്‍, സി കെ നാസര്‍, സയ്യിദ് നൂറിശ തങ്ങള്‍, അബ്ദുസമദ് കമ്പില്‍, ജാഫര്‍ കണ്ടിക്കല്‍, പി സമീറ, ശൈല, റുക്സാന തലശ്ശേരി, തുടങ്ങിവരുടെ നേതൃത്വത്തിലാണ് നൂറോളം പേര്‍ പാര്‍ടിയില്‍ ചേര്‍ന്നത്. താജുദ്ധീന്‍ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിറാജ് തയ്യില്‍ സംസാരിച്ചു. ഹമീദ് ചെങ്ങളായി സ്വാഗതവും ഇഖ്ബാല്‍ പോപ്പുലര്‍ നന്ദിയും പറഞ്ഞു.
Keywords: News,Kerala,State,Kannur,party,Politics,INL,Latest-News, Kannur: Membership given to 100 people who joined INL