വളപട്ടണം: (www.kvartha.com) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി കൗണ്ടറില്‍ നടന്ന മോഷണത്തിനുശേഷം പളളിക്കുന്നില്‍ വീണ്ടും മോഷണം. പളളിക്കുന്നിലെ ജാവാ ഷോറൂമില്‍ നിന്നും ആഡംബര ബൈക്് മോഷണം പോയതായി പരാതി. മൂന്ന് ലക്ഷത്തോളം വിലവരുന്ന യെസ്ഡി അഡ്വവെഞ്ചര്‍ സീരിസ് ബൈകാണ് മോഷണം പോയത്.
ഷോറൂമിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. പ്രതികളായ രണ്ടുപേരുടെ ദൃശ്യം ഷോറൂമിന്റെ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. ഉടമ എം കെ അബ്ദുല്‍ റയീസിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്. പുലര്‍ചെയാണ് മോഷണം വിവരം പുറത്തറിഞ്ഞത്. രണ്ടു പേര്‍ ഷോറൂമിന് മുന്‍പില്‍ ബൈകില്‍ എത്തുന്നതും ഇതില്‍ ഒരാള്‍ ഷോറൂമിന്റെ മുന്‍വശത്തെ ഷടര്‍ കുത്തിതുറന്ന് അകത്തുകയറി റിസപ്ക്ഷന്‍ മുറിയില്‍ നിന്നും ബൈകുകളുടെ താക്കോല്‍ പരതിയെടുത്ത് ഇതിലൊന്നുമായി രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വളപട്ടണം റോഡിലേക്കാണ് ഇവര്‍ ബൈകോടിച്ച് കൊണ്ടുപോയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.
ഒന്നര വര്‍ഷം മുന്‍പാണ് പളളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ഫ്രീഡം ചപ്പാത്തി കൗണ്ടര്‍ കുത്തിതുറന്ന് മോഷ്ടാക്കള്‍ രണ്ട് ലക്ഷത്തോളം രൂപ കവര്‍ന്നത്. അര്‍ധരാത്രി വൈദ്യുതി നിലച്ചപ്പോഴായിരുന്നു മോഷണം. ഈ കേസിലെ പ്രതികളെ ഇനിയും തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Keywords: News,Kerala,Kannur,bike,theft,Case,Local-News,Complaint,Police,Accused, Kannur: Luxury bike stolen from showroom in Pallikkunnu