Book Festival | ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 29 ന് തുടങ്ങും
Dec 27, 2022, 08:26 IST
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 29 മുതല്‍ ജനുവരി 3 വരെ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ 29 ന് രാവിലെ 11 മണിക്ക്
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു പുസ്തക വിതരണം നടത്തും. ആദിവാസി മേഖലയിലെ ലൈബ്രറികള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പുസ്തകങ്ങള്‍ നല്‍കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ഓളം പ്രസാധകര്‍ ബുക് ഫെസ്റ്റില്‍ പങ്കാളികളാകും. പുസ്തക പ്രകാശനം ഉള്‍പെടെ അനുബന്ധ പരിപാടികള്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഡോ. എം സത്യന്‍, പി കെ ഹരികുമാര്‍, മാര്‍ടിന്‍ ജോര്‍ജ്, പി ഹരീന്ദ്രന്‍, എം കെ ദിനേശ് ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
Keywords: News,Kerala,State,Kannur,Book,Festival,Top-Headlines,Inauguration,Kannur International Book Festival will start on 29th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.