Follow KVARTHA on Google news Follow Us!
ad

Congress rally | കണ്ണൂരില്‍ കോണ്‍ഗ്രസ് ജന്മദിന റാലിക്ക് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,KPCC,Rally,Congress,Kerala,
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28ന് റാലി നടക്കും. കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നിന്നും (സെന്റ് മൈകിള്‍ സ്‌കൂള്‍ ഗ്രൗന്‍ഡ് ) സ്റ്റേഡിയം കോര്‍ണറിലേക്ക് വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ജന്മദിന റാലി ചരിത്ര സംഭവമാക്കാന്‍ ഡിസിസി യോഗം തിരുമാനിച്ചു.

Kannur: Congress started preparations for birthday rally, Kannur, News, Politics, KPCC, Rally, Congress, Kerala

കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. നിശ്ചലദൃശ്യങ്ങള്‍, ബാന്‍ഡ് മേളം, ചെണ്ട, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടക്കുന്ന റാലിയില്‍ ഓരോ ബൂതില്‍ നിന്നും പ്രവര്‍ത്തകരെ അണിനിരത്താന്‍ യോഗം തിരുമാനിച്ചു.

ജന്മദിനറാലി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത് തല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. വിലക്കയറ്റത്തിനും, പിണറായി വിജയന്റെ ദുര്‍ഭരണത്തിനുമെതിരെ ബ്ലോക് തല വാഹന ജാഥകള്‍ ഡിസംബര്‍ 20നകം സംഘടിപ്പിക്കും.

ജില്ലയിലെ ത്രിതല പഞ്ചായതുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ക്കായി ഡിസിസി ഓഡിറ്റോറിയത്തില്‍ ഏകദിന ശില്പശാല ഡിസംബര്‍ എട്ടിനു രാവിലെ മുതല്‍ നടത്താനും ഡിസിസി യോഗം തിരുമാനിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജെനറല്‍ സെക്രടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, പിടി മാത്യു, പ്രൊഫ: എഡി മുസ്തഫ, കെ സി മുഹമ്മദ് ഫൈസല്‍, എം നാരായണന്‍കുട്ടി, എംപി ഉണ്ണികൃഷ്ണന്‍, എന്‍ പി ശ്രീധരന്‍, വി വി പുരുഷോത്തമന്‍, എം പി വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kannur: Congress started preparations for birthday rally, Kannur, News, Politics, KPCC, Rally, Congress, Kerala.

Post a Comment