Follow KVARTHA on Google news Follow Us!
ad

Library Congress | ലൈബ്രറി കോണ്‍ഗ്രസ് പരിപാടികള്‍ക്ക് കണ്ണൂരില്‍ വര്‍ണശബളമായ തുടക്കം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Inauguration,Trending,Kerala,
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് പരിപാടികള്‍ക്ക് കണ്ണൂരില്‍ വര്‍ണശബളമായ തുടക്കം. ജനുവരി മൂന്നു വരെ നീണ്ടുനില്‍ക്കുന്ന ചരിത്ര- ചിത്ര പ്രദര്‍ശനവും അന്താരാഷ്ട്ര പുസ്തകോത്സവവും കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ ആരംഭിച്ചു. ലൈബ്രേറിയന്മാരുടെ സംഗമം, സാംസ്‌കാരിക സദസ് എന്നിവയും ആദ്യ ദിവസത്തെ ധന്യമാക്കി. കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് സംസ്ഥാനതല പ്രശ്നോത്തരി മത്സരം നടന്നു.

Kannur: Colorful start to Library Congress programs, Kannur, News, Inauguration, Trending, Kerala

ചരിത്ര-ചിത്ര പ്രദര്‍ശനം കലക്ട്രേറ്റ് മൈതാനിയിലെ പ്രൗഢമായ വേദിയില്‍ ഇന്‍ഡ്യയിലെ ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ത്രോ സിമാന്‍കാസ് മാറിന്‍ ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അകാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് അധ്യക്ഷനായി. എംപിമാരായ പി വി അബ്ദുല്‍ വഹാബ്, പി സന്തോഷ് കുമാര്‍, ഡോ. വി ശിവദാസന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, ടി കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

സിന്‍ഡികറ്റ് അംഗം എന്‍ സുകന്യയും വിവിധ സംഘടനാ പ്രതിനിധികളും അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ക്യൂബയുടെ സ്നോഹപഹാരം അംബാസഡര്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വി ശിവദാസന് സമ്മാനിച്ചു. ലളിതകലാ അകാഡമി വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ് സ്വാഗതവും എ വി രഞ്ജിത് നന്ദിയും പറഞ്ഞു.

Kannur: Colorful start to Library Congress programs, Kannur, News, Inauguration, Trending, Kerala

കണ്ണൂരില്‍ നടത്തിയ ചിത്രകല ക്യാംപില്‍ രൂപപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും പോര്‍ട്രെയിറ്റുകളും നവോത്ഥാന പശ്ചാത്തലത്തിലൊരുക്കിയ ശില്‍പങ്ങളും പ്രദര്‍ശനത്തിലുണ്ട്. പുസ്തകോത്സവം വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ആദിവാസി മേഖലയിലെ ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണം കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. സാഹിത്യ അകാഡമി അംഗം എം കെ മനോഹരന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ഡോ. എം സത്യന്‍, ദിനേശ് കേന്ദ്രസംഘം ചെയര്‍മാന്‍ എം കെ ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വലാശാലാ രെജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ് സ്വാഗതവും യു ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ പ്രമുഖരായ എഴുപതോളം പ്രസാധകരുടെ സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ട്. ഉദ്ഘാടനത്തിനു ശേഷം ക്യൂബന്‍ അംബാസഡറും മറ്റ് അതിഥികളും പ്രദര്‍ശനം നോക്കിക്കണ്ടു. പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു.

Keywords: Kannur: Colorful start to Library Congress programs, Kannur, News, Inauguration, Trending, Kerala.

Post a Comment