സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂനിഫോം നടപ്പാക്കുന്നതില്‍നിന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതില്‍നിന്നും സമാനമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍കാര്‍ പിന്‍മാറിയിരുന്നുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചതു സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വോടുബാങ്കിനു വേണ്ടി നവോത്ഥാന മൂല്യങ്ങളെ സര്‍കാര്‍ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകള്‍ക്കു ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ അവകാശത്തെയാണു മതമൗലികവാദികളുടെ ഭീഷണിക്കു മുമ്പില്‍ സര്‍കാര്‍ അടിയറവ് പറഞ്ഞതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ജെന്‍ഡര്‍ കാംപയ്ന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞയാണു കുടുംബശ്രീ പിന്‍വലിച്ചത്. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യ അവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം വിവാദമായിരുന്നു.
Keywords: K Surendran slams state government for withdrawing gender equality pledge in Kudumbasree, Thiruvananthapuram, News, Politics, K Surendran, Allegation, BJP, Kerala.