Follow KVARTHA on Google news Follow Us!
ad

K Sudhakaran | ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കുന്നത് സിപിഎമാണെന്ന് കെ സുധാകരന്‍; 'സോളാര്‍ ലൈംഗീക പീഡനക്കേസില്‍ സിബിഐ നടത്തിയത് സത്യസന്ധമായ അന്വേഷണം'

K Sudhakaran says CPM protecting Akash Thillenkery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത് സന്തോഷം നല്‍കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ സര്‍കാര്‍ പ്രഖ്യാപച്ച സിബിഐ അന്വേഷണം ഊര്‍വശി ശാപം ഉപകാരമെന്നപോലെ കോണ്‍ഗ്രസിന് ഗുണമായി തീര്‍ന്നു. സോളാര്‍ കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് പ്രത്യേക നന്ദിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
          
K Sudhakaran says CPM protecting Akash Thillenkery, Kerala,Kannur,News,Top-Headlines,Latest-News,K.Sudhakaran,CPM,Investigates,CBI,Umman Chandi.

സോളാര്‍ ലൈംഗീകപീഡനകേസില്‍ സത്യസന്ധമായ അന്വേഷണമാണ് സിബിഐ നടത്തിയത്. ഉമ്മന്‍ചാണ്ടിയെ കുടുക്കാമെന്നാണ് പിണറായി വിജയന്‍ കരുതിയതെന്നു കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

ക്വടേഷന്‍ നേതാവ് ആകാശ് തില്ലങ്കേരിയുടെ സംരക്ഷകന്‍ സിപിഎമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവ് ഷാജര്‍ ആകാശുമായി വേദി പങ്കിട്ടത് ഇതിന് ഉദാഹരണമാണ്. ലഹരി സംഘമായി ഡിവൈഎഫ്ഐ അധപതിച്ചതില്‍ ദുഖമുണ്ട്.

ആകാശ് തില്ലങ്കേരിയെ പോലുളളവരെ തള്ളിപ്പറയുന്നതും സംരക്ഷിക്കുന്നതും സിപിഎമാണെന്നത് വിചിത്രമാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപത്രിയായ കൊടി സുനി ജയിലിനകത്തു നിന്നും ക്വടേഷന്‍ വ്യവസായം നടത്തുന്നതും സിപിഎമിന്റെ പിന്‍തുണയോടെയാണ്. കൊടി സുനിയെപ്പോലുള്ളവര്‍ക്ക് തണലൊരുക്കുന്നത് സിപിഎമാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

Keywords: K Sudhakaran says CPM protecting Akash Thillenkery, Kerala,Kannur,News,Top-Headlines,Latest-News,K.Sudhakaran,CPM,Investigates,CBI,Umman Chandi.

Post a Comment