K Sudhakaran | എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മാണം അനിവാര്യമാണെന്ന് കെ സുധാകരന്‍ എംപി

 


തലശേരി: (www.kvartha.com) കണ്ണൂര്‍ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതിന്റെ ഭാഗമായി എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മാണം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എടക്കാട് ഊര്‍പ്പഴശിക്കാവ് റോഡില്‍ അടിപ്പാത നിര്‍മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

K Sudhakaran | എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മാണം അനിവാര്യമാണെന്ന് കെ സുധാകരന്‍ എംപി

കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് സോണ്‍ 33 ഡിവിഷനിലെ പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഊര്‍പ്പഴച്ചിക്കാവ് - ചാല -മാളിക പറമ്പ് -കാടാച്ചിറ റോഡിന് ദേശീയ പാതയില്‍ നിന്ന് സുഗമമായ ഗതാഗതത്തിന് അടിപാത അനിവാര്യമാണ്.

ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റോഡ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അടിപ്പാത സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനം കൂടുതല്‍ വലയുന്ന സാഹചര്യം ഉണ്ടാകും. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ലോക്സസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍കാര്‍ ഉറപ്പുനല്‍കിയതായും കെ സുധാകരന്‍, എം പി പറഞ്ഞു.

Keywords: K Sudhakaran MP says construction of underpass in Edakkad area is essential, Thalassery, News, Politics, K Sudhakaran, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia