പിന്നാലെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസിയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഡിപോ പുതുക്കിപ്പണിയാന്‍ ആലോചിക്കുന്ന ചെങ്ങന്നൂരിലും മലപ്പുറത്തും കെറെയില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതികള്‍ ലാഭത്തിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കെ-റെയിലിന്റെ ചുമതല.
കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ സംയുക്തമായി രൂപീകരിച്ചതാണ് കെ-റെയില്‍. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്ര അനുമതിയില്ലാതെ തുടങ്ങാനാവില്ല എന്നാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്. അനുമതി ലഭിക്കും വരെ കെ-റെയില്‍ ഉദ്യോസ്ഥര്‍ക്ക് മറ്റ് ചുമതലകളില്ല. ഈ സാഹചര്യത്തിലാണ് അവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം.
ബസ് സ്റ്റാന്‍ഡുകളിലെ ഷോപിങ് കോംപ്ലക്‌സുകളുടെ ചുമതല ഇപ്പോള്‍ എച് എല്‍ എലിനാണ്. കൂടുതല്‍ മത്സരം ഉണ്ടാകാനാണ് കെആര്‍ഡിസിഎലിനെ നിയമിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ പുതിയ ഷോപിങ് കോംപ്ലക്‌സുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നുണ്ട്. ചിലത് നിര്‍മാണ ഘട്ടത്തിലാണ്. ഇതിന്റെ വിവരങ്ങള്‍ കെ റെയില്‍ കോര്‍പറേഷനു കൈമാറും. കരാറില്‍ ഉടനെ ഒപ്പിടുമെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.
കേന്ദ്ര അനുമതി ലഭിക്കാത്തതിനാല്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച സര്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്കു വിന്യസിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ മറ്റു പദ്ധതികള്‍ ഏറ്റെടുക്കാനാണു കെ റെയില്‍ കോര്‍പറേഷന്റെ തീരുമാനം.
Keywords: K Rail working as consultancy agency for KSRTC, Thiruvananthapuram, News, KSRTC, Meeting, Visit, Kerala.