Follow KVARTHA on Google news Follow Us!
ad

Controversy | കണ്ണൂരിലെ റിസോര്‍ടിന്റെ മറവില്‍ ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ടി പ്രശ്‌നമായി കാണാനാവില്ല; വേണ്ടത് ജുഡീഷ്യല്‍ അന്വേഷണമെന്ന് കെ മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Politics,Controversy,Allegation,K.Muraleedaran,Kerala,
കോഴിക്കോട്: (www.kvartha.com) കണ്ണൂരിലെ റിസോര്‍ടിന്റെ മറവില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ടി പ്രശ്‌നമായി കാണാനാവില്ലെന്ന് കെ മുരളീധരന്‍ എംപി. ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

K Muraleedharan on allegations against E P Jayarajan, Kozhikode, News, Politics, Controversy, Allegation, K Muraleedaran, Kerala

റിസോര്‍ടിനായി മന്ത്രിസ്ഥാനം ഇ പി ജയരാജന്‍ ദുരുപയോഗം ചെയ്തു. എന്നാല്‍ ഇതേവരെ ഈ ആരോപണങ്ങള്‍ ഇ പി നിഷേധിച്ചിട്ടില്ല. ഗുരുതരമായ വിഷയം പാര്‍ടിയല്ല പരിശോധിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഭരണത്തുടര്‍ച അണികളെ വഷളാക്കിയെന്ന കാര്യം മാര്‍ക്‌സിസ്റ്റ് പാര്‍ടി സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജനെതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാര്‍ടി അന്വേഷിക്കട്ടെ. എന്നാല്‍ അധികാര ദുര്‍വിനിയോഗമാണ് ഇ പിയുടെ കാര്യത്തില്‍ നടന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിനു തെറ്റു പറ്റിയിട്ടുണ്ട്. അത് അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കെ പി സി സി പുനഃസംഘടന എത്രയും പെട്ടെന്ന് നടക്കും. പുനഃസംഘടന വൈകുന്നതു പ്രയാസം ഉണ്ടാക്കുകയും പാര്‍ടിക്കു ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Keywords: K Muraleedharan on allegations against E P Jayarajan, Kozhikode, News, Politics, Controversy, Allegation, K Muraleedaran, Kerala.

Post a Comment