John Brittas | ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കൊണ്ടുള്ള ജോണ്‍ ബ്രിടാസ് എംപിയുടെ പ്രസംഗം ദക്ഷിണേന്‍ഡ്യയില്‍ വൈറല്‍; പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍; പങ്കിട്ട് കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍

 


ചെന്നൈ: (www.kvartha.com) രാജ്യസഭയില്‍ ശക്തമായ ഇടപെടലിലൂടെ ശ്രദ്ധേയനാണ് ജോണ്‍ ബ്രിടാസ് എംപി. അതിനിടെ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ ജോണ്‍ ബ്രിടാസ് എംപി നടത്തിയ പ്രസംഗം ദക്ഷിണേന്‍ഡ്യയില്‍ വൈറലായി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരെ ജോണ്‍ ബ്രിടാസ് ആഞ്ഞടിച്ചത്.
              
John Brittas | ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കൊണ്ടുള്ള ജോണ്‍ ബ്രിടാസ് എംപിയുടെ പ്രസംഗം ദക്ഷിണേന്‍ഡ്യയില്‍ വൈറല്‍; പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍; പങ്കിട്ട് കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ജോണ്‍ ബ്രിടാസ് എം പി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐഐടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്ന ശക്തമായ ചോദ്യവും ബ്രിടാസ് ഉന്നയിച്ചു.

നിരവധി പേരാണ് ജോണ്‍ ബ്രിടാസിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. 'പാതി ഇന്‍ഡ്യയുടെ ശബ്ദം' എന്നാണ് നടന്‍ കമല്‍ഹാസന്‍ പ്രസംഗം റിട്വീറ്റ് ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. പൊങ്കല്‍ വരുന്നുണ്ട് എന്നും അദ്ദേഹം കുറിച്ചു. തെലങ്കാന ഭരിക്കുന്ന ടി ആര്‍ എസിന്റെ സോഷ്യല്‍ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എന്‍ എസ് മാധവനെ പോലുള്ള പ്രഗത്ഭ എഴുത്തുകാരും ജോണ്‍ ബ്രിടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Chennai, New Delhi, Rajya Sabha, Parliament, Video, Politics, Political-News, Social-Media, Prime Minister, John Brittas MP, John Brittas MP's speech goes viral in South India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia