റാഞ്ചി: (www.kvartha.com) കുടുംബവഴക്കിനിടെ വെടിയേറ്റ മാധ്യമ പ്രവര്‍ത്തക ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ രാടു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും തമ്മിലുള്ള വഴക്കാണ് വെടിയുതിര്‍ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതി സ്വയം വെടിവെച്ചതാണോ ഭര്‍ത്താവ് യുവതിക്ക് നേരെ വെടിയുതിര്‍ത്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Jharkhand: Female journalist shot in Ranchi,Jharkhand, News, Gun attack, Hospital, Treatment, Injured, Police, National.